പാന്റ്‌സിന്റെ സിപ്പിനോട് ചേര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചു; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ പിടിയില്‍


പാന്റ്‌സിന്റെ സിപ്പിനോട് ചേര്‍ന്ന് മറ്റൊരു പാളി കൂടി തുന്നിചേര്‍ത്തശേഷം അതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

Screengrab: Mathrubhumi News

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. പാന്റ്‌സിന്റെ സിപ്പിനോട് ചേര്‍ന്ന് തുന്നിപ്പിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍നിന്ന് 47 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

ദുബായില്‍നിന്നെത്തിയ മുഹമ്മദ്, പാന്റ്‌സിന്റെ സിപ്പിനോട് ചേര്‍ന്ന് മറ്റൊരു പാളി കൂടി തുന്നിചേര്‍ത്തശേഷം അതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളില്‍നിന്ന് സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.



കഴിഞ്ഞദിവസം ദുബായില്‍നിന്ന് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 6.7 കിലോ സ്വര്‍ണവും നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു. ഡി.ആര്‍.ഐ. നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലായി. ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണം മുക്കിയ തോര്‍ത്തുകളും അധികൃതര്‍ പിടികൂടിയിരുന്നു.

Content Highlights: gold seized by customs in kochi nedumbassery airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented