സ്വർണം കടത്താൻ ശ്രമിച്ചതിന് കസ്റ്റംസിന്റെ പിടിയിലായ പ്രതികൾ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം.
മൂന്ന് ആളുകളില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് നൂറുദ്ദീനിൽനിന്ന് പിടിച്ചത്.
എയര്‍പോഡിനുളളിലും ബെല്‍റ്റിനുള്ളിലും പാത്രത്തിലും ഘടിപ്പിച്ച രൂപത്തിലും സ്വര്‍ണം പിടികൂടി. 282 ഗ്രാം തൂക്കം വരുന്ന ചെറിയ പാക്കറ്റുകളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഹുസൈനില്‍ നിന്ന് പിടികൂടിയത്. 20,000 മുതല്‍ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.
Content Highlights: gold seized at karippur airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..