ധനകാര്യസ്ഥാപനത്തിലെ കവർച്ച: 3.5 കിലോ സ്വർണം പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍നിന്ന് പിടികൂടി


പ്രതീകാത്മക ചിത്രം | Photo: AFP

ചെന്നൈ: അരുംബാക്കത്തെ സ്വകാര്യബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം അന്വേഷണസംഘം പിടിച്ചെടുത്തു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ അച്ചരപ്പാക്കം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അമല്‍രാജുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

അരുംബാക്കത്തെ ഫെഡ്ബാങ്കില്‍നിന്ന് 32 കിലോഗ്രാം സ്വര്‍ണമാണ് ശനിയാഴ്ച ഉച്ചയോടെ കവര്‍ന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. 32 കിലോഗ്രാം സ്വര്‍ണം അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ബാങ്കധികൃതര്‍ സ്വര്‍ണത്തിന്റെ യഥാര്‍ഥ കണക്കെടുത്തപ്പോള്‍ 28 കിലോഗ്രാം സ്വര്‍ണം മാത്രമേ തിരിച്ചുകിട്ടിയിരുന്നുള്ളൂവെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അഡീഷണല്‍ കമ്മിഷണര്‍ ടി.എസ്. അന്‍പിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘങ്ങള്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

കേസില്‍ പോലീസ് പിടികൂടിയിരുന്ന സന്തോഷ്, ബാലാജി എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു. കവര്‍ന്ന സ്വര്‍ണത്തില്‍ 3.5 കിലോഗ്രാം ബന്ധുവായ അച്ചരപ്പാക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജുവിന്റെ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചിരിക്കയാണെന്ന് അദേഹത്തിന്റെ ബന്ധുകൂടിയായ സന്തോഷ് മൊഴി നല്‍കി.

പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ അമല്‍രാജുവിനെ ചോദ്യംചെയ്യുകയാണ്. കവര്‍ച്ചയില്‍ ഏഴുപേര്‍ക്ക് പങ്കുണ്ടെന്നാണ് കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് അറിയിച്ചിരുന്നത്. തുടക്കത്തില്‍ അഞ്ചുപേരെയും ബുധനാഴ്ച കോളേജ് വിദ്യാര്‍ഥിയെയും അറസ്റ്റുചെയ്തിരുന്നു.

Content Highlights: gold, robbery, inspector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


sebastian paul

1 min

KCBC നിലപാട് യുക്തിരഹിതം, ബി.ജെ.പിയുടെ അജണ്ടയില്‍ പുരോഹിതര്‍ വീഴരുത്- സെബാസ്റ്റ്യന്‍ പോള്‍ 

Oct 1, 2022

Most Commented