വീട് കുത്തിത്തുറന്ന് 45 പവനും പണവും യു.എ.ഇ ദിര്‍ഹവും കവര്‍ന്നു; മൂന്നുപേര്‍ അറസ്റ്റില്‍


സലീം, പ്രവീൺ, രാജേഷ്,

കൊളത്തൂർ: വീട്ടുകാർ പുറത്തുപോയ സമയത്ത് വീടിന്റെ വാതിൽ തകർത്ത് 45 പവനും 30,000 രൂപയും 15,000 രൂപയുടെ മൂന്നു വാച്ചുകളും യു.എ.ഇ. ദിർഹവും കവർന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

നിരവധി കവർച്ചക്കേസുകളിലെ പ്രതികളായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പഴയവിളാത്തിൽ രാജേഷ് (കൊപ്ര ബിജു-41), കൊല്ലം കടയ്ക്കൽ സ്വദേശി പ്രിയാസദനത്തിൽ പ്രവീൺ (40), ആലുവ നൊച്ചിയ സ്വദേശി കുറ്റിനാംകുടി സലീം (44) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്‌. സുജിത്ത്‌ദാസിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ, കൊളത്തൂർ സി.ഐ. സുനിൽ പുളിക്കൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

സെപ്റ്റംബർ നാലിന് പുലർച്ചെ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര മൂസയുടെ വീടിന്‍റെ മുൻവാതിലിന്‍റെ പൂട്ട് തകർത്താണ് ഇവർ 45 പവനും പണവും കവർന്നത്. മൂസയും കുടുംബവും മൂന്നിന് വൈകീട്ട് ബന്ധുവീട്ടിൽ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്‌. കൊളത്തൂർ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു.

പ്രത്യേകസംഘം രൂപവത്കരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം ഊർജിതമാക്കി. വ്യാജ നമ്പർപ്ലേറ്റ് വെച്ച പിക്കപ്പിലും കാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ചനടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു.

പിന്നീട്‌ തിരുവനന്തപുരം, കണ്ണൂർ, ആലുവ ഭാഗങ്ങളിൽ അന്വേഷണം കേന്ദ്രീകരിച്ചു. സലീമിനെ ആലുവ ടൗണിൽ നിന്നും കൊപ്ര ബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്ലാറ്റിൽനിന്നും പ്രവീണിനെ ഷൊർണൂരിൽ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടിൽനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കൊളത്തൂരിലെത്തിച്ച് കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് അങ്കമാലി, കൊളത്തൂർ, പെരിന്തൽമണ്ണ, കൊപ്പം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തിയ മോഷണപരമ്പരകളുടെ ചുരുളഴിഞ്ഞത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

Content Highlights: gold robbed from malappur kolathur house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented