ഗൂഗിള്‍മാപ്പ് വഴിതെറ്റിച്ചു; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി പോലീസിന്റെ മുന്നില്‍


അറസ്റ്റിലായ നിഷാജ്, സബീൽ, പിടിച്ചെടുത്ത സ്വർണം

കൊടുങ്ങല്ലൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി. ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന അഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍ (44), സ്വര്‍ണവുമായി പോയ മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നില്‍ച്ചെന്നു ചാടിയതാണ് അറസ്റ്റിനിടയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.

പശ ചേര്‍ത്ത് വസ്ത്രത്തില്‍ ഒട്ടിച്ച് സ്വര്‍ണം

പശ ചേര്‍ത്ത് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച ട്രൗസറും ടീ ഷര്‍ട്ടുമാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ ഗിയര്‍ ബോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ദുബായില്‍നിന്ന് എത്തിയ സബീലിന്റെ വീട്ടില്‍നിന്ന് ഏറ്റുവാങ്ങിയതായിരുന്നു ഇവ. സബീല്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണമാണ് കാറിന്റെ ഗിയര്‍ ബോക്‌സിലുണ്ടായിരുന്നത്.

വാഹനത്തില്‍നിന്നു കിട്ടിയ ട്രൗസറിന്റെയും ടീ ഷര്‍ട്ടിന്റെയും അസാധാരണഭാരത്തില്‍ സംശയം തോന്നിയാണ് പോലീസ് പരിശോധന നടത്തിയത്. ഒരു തുണിക്കുള്ളില്‍ സ്വര്‍ണത്തരികളും പശയും ചേര്‍ത്ത മിശ്രിതം ചേര്‍ത്തുപിടിപ്പിച്ചശേഷം അതിനു മീതെ അതേ തുണി ചേര്‍ത്ത് ഒട്ടിച്ച് രണ്ട് അടരുകളാക്കി ട്രൗസറും ബനിയനും തുന്നി ധരിച്ചാണ് സബീല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വാഹനത്തില്‍നിന്നു ലഭിച്ച വസ്ത്രങ്ങള്‍ കത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 300 ഗ്രാമാണ്. ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സ്യൂളുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചും കടത്തിയിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് നിഷാജ് പിടിക്കപ്പെട്ട വിവരം അറിഞ്ഞ സബീല്‍ സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനു ആന്റണി എന്നിവരടങ്ങുന്ന നൈറ്റ് പട്രോളിങ് സംഘമാണ് സ്വര്‍ണക്കടത്ത് പിടിച്ചത്.

Content Highlights: gold msuggling-Google Map Misguided-Police arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented