മുക്കുപണ്ടത്തില്‍ സ്വര്‍ണംപൂശി, ബാങ്കുകളില്‍നിന്ന് തട്ടിയത് മൂന്നുകോടി; രണ്ടുപേര്‍ അറസ്റ്റില്‍


ശോഭന, അഫ്‌സൽ

കൂത്തുപറമ്പ്: മുക്കുപണ്ടത്തില്‍ സ്വര്‍ണംപൂശി ബാങ്കുകളില്‍ പണയംവെച്ച് വന്‍തുക തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാറാലിലെ പടിഞ്ഞാറ്റന്റവിടയില്‍ പി.ശോഭന (57), നരവൂര്‍ വാഴയില്‍ ഹൗസില്‍ അഫ്‌സല്‍ (29) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വന്‍ സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും മൂന്നുകോടിയോളം രൂപ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടാകാമെന്നുമാണ് പോലീസിന്റെ നിഗമനം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിമാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

അഫ്‌സലിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍നിന്നും ശോഭനയെ കൂത്തുപറമ്പ് ടൗണില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ.ടി. സന്ദീപ്, എ.എസ്.ഐ.മാരായ ഷനില്‍, പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അഫ്‌സലില്‍നിന്ന് 10 പവനോളം വ്യാജ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. നിരവധി ഇടപാടുകളുടെ രേഖകളും ലഭിച്ചു. 15 ബാങ്കുകളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ക്ക് ആഭരണമുണ്ടാക്കി നല്‍കിയവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

തട്ടിപ്പ് നടത്തിയത് അതിവിദഗ്ധമായി

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് മുക്കുപണ്ടത്തില്‍ സ്വര്‍ണംപൂശി ബാങ്കുകളിലെത്തിച്ചത്. എട്ടുഗ്രാം മുക്കുപണ്ടത്തില്‍ അരഗ്രാംമുതല്‍ ഒരുഗ്രാംവരെ സ്വര്‍ണം പൂശിയാണ് പണയം വെക്കുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളിലെ സ്വര്‍ണം വിദഗ്ധ പരിശോധന നടത്തിയത്. തട്ടിപ്പിന്റെ സൂത്രധാരന്‍ അഫ്സലാണെന്നാണ് പോലീസ് പറയുന്നത്.

സഹകരണസ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റാണ് ശോഭന. ഈ ബന്ധമുപയോഗിച്ചാണ് വിദഗ്ധ പരിശോധനയൊന്നും കൂടാതെ വ്യാജസ്വര്‍ണം പണയംവെച്ചത്.

ഇതിനായി ശോഭനയെ അഫ്സല്‍ സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പ് പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു.


Content Highlights: gold loan fraud case two arrested in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented