ഷാജു
അമ്പലപ്പുഴ: പുന്നപ്രയില്‍ സ്വകാര്യപണമിടപാടുസ്ഥാപനത്തില് മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്ത കേസില്‍ മൂന്നാംപ്രതിയും അറസ്റ്റില്‍. ഓച്ചിറ ചങ്ങംകുളങ്ങര പുതുമംഗലത്തുവീട്ടില് ഷാജുവിനെ(29)യാണ് പുന്നപ്ര എസ്.ഐ. രാകേഷും സംഘവും അറസ്റ്റുചെയ്തത്. ദേഹാസ്വാസ്ഥ്യമുണ്ടായ പ്രതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡുചെയ്തു.
2022 ഓഗസ്റ്റ് 25നായിരുന്നു സംഭവം. ഒന്നാംപ്രതി പുന്നപ്ര തെക്ക് കുറവന്തോടുവെളിയില് തന്‍സീറി(23)നെയും രണ്ടാംപ്രതി പുന്നപ്ര തെക്ക് ആലിശ്ശേരിവെളി വീട്ടില്‍ ഷാരൂക്കി(25)നെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.
പുന്നപ്ര കുറവന്തോടു ജങ്ഷനുപടിഞ്ഞാറ് മണിലാല്‍ എന്നയാളുടെ കാട്ടുങ്കല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണു പ്രതികള്‍ തട്ടിപ്പുനടത്തിയത്. ഓഗസ്റ്റ് 25-നു വൈകുന്നേരം അഞ്ചുമണിയോടെ പണയംവെക്കുന്നതിനായെത്തിയ ഇവര്‍ 24 ഗ്രാം മാലനല്കി 80,000 രൂപ വാങ്ങുകയായിരുന്നു. പരിശോധനയില്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തിയതോടെ ഉടമ പോലീസില്‍ പരാതി നല്കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്.
നാലുമാസമായി ഒളിവില്‍ക്കഴിഞ്ഞ ഷാജുവിനെ വെള്ളിയാഴ്ചയാണ് അറസ്റ്റുചെയ്തത്. നിരവധികേസുകളില് പ്രതിയാണിയാളെന്നു പോലീസ് പറഞ്ഞു. മുക്കുപണ്ടം പണയംവെച്ചതിന് മൂന്നുകേസുകളുണ്ട്. വധശ്രമത്തിന് കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളില്‍ കേസുണ്ട്. മാലപൊട്ടിച്ചെടുത്തതിനും കേസുണ്ടെന്നു പോലീസറിയിച്ചു.
സ്വര്‍ണത്തില്‍ത്തീര്‍ത്ത കൊളുത്ത് മുക്കുപണ്ടത്തില്‍ ഒട്ടിച്ചശേഷം പണയസ്ഥാപനങ്ങളിലെത്തി തട്ടിപ്പുനടത്തുകയാണ് പ്രതികളുടെ രീതിയെന്നു പോലീസ് പറഞ്ഞു. കൊളുത്ത് ഉരച്ചുനോക്കുമ്പോള്‍ സ്വര്ണമാണെന്നതിനാല് പണമിടപാടുസ്ഥാപനക്കാര് തട്ടിപ്പിനിരയാകുകയാണ്. കൂടുതല്‍ വിശദമായി പരിശോധിക്കുമ്പോഴാണ് തട്ടിപ്പുതിരിച്ചറിയുന്നത്.
സംഭവത്തിന്റെ ബുദ്ധികേന്ദ്രം ഷാജുവാണ്. ഇയാള്‍ സുഹൃത്തുക്കളായ പുന്നപ്ര സ്വദേശികളെയുംകൂട്ടി കുറവന്തോടുള്ള സ്ഥാപനത്തിലെത്തി തട്ടിപ്പുനടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍, രാജേഷ്, സി.പി.ഒ.മാരായ സതീഷ്, സജു സത്യന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: gold loan fraud case alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..