ലോക്കറിൽവെച്ച സ്വര്‍ണം കാണാനില്ല;യുവതിയുടെ പരാതിയില്‍ ഭർത്താവിനും ബാങ്ക് മാനേജർക്കും എതിരേ കേസ്


പ്രതീകാത്മകചിത്രം | Photo: AP

ബദിയഡുക്ക: ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബാങ്ക് മാനേജർക്കും എതിരേ പോലീസ് കേസെടുത്തു. കുംബഡാജെ മുനിയൂരിലെ റംല റസീനയുടെ പരാതിയിൽ ഭർത്താവ് പൈക്ക ചന്ദ്രംപാടിയിലെ അബ്ദുൾ ലത്തീഫ്, നെക്രാജെ സർവീസ് സഹകരണ ബാങ്ക് മാനേജർ നാരായണൻ നായർ എന്നിവരുടെ പേരിലാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. 120 പവൻ സ്വർണം കാണാനില്ലെന്നാണ് പരാതി.

അബ്ദുൾ ലത്തീഫും റംലയും നേരത്തെ ഗൾഫിലായിരുന്നു. രണ്ടുവർഷമായി ലത്തീഫ് നാട്ടിലാണ്. പിണക്കത്തെതുടർന്ന് രണ്ടുപേരും താമസം വെവ്വേറെയാണ്. 15 വർഷം മുൻപ്‌ ലോക്കർ തുറന്ന് സ്വർണം അവിടെയുണ്ടെന്ന് ഉറപ്പാക്കിയതാണെന്നും ഭർത്താവ് തന്റെ അനുവാദമില്ലാതെയാണ് സ്വർണമെടുത്തതെന്നും റംല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണമെടുക്കാൻ ലത്തീഫിന് ബാങ്ക് മാനേജർ ഒത്താശ നൽകിയെന്നും പരാതിയിലുണ്ട്. എന്നാൽ ലോക്കറിന്റെ ഉത്തരവാദിത്വം പൂർണമായും റംലയ്ക്കാണെന്നും ഭർത്താവ് അതിൽനിന്ന് സ്വർണമെടുത്തതിൽ ബാങ്കിന് ബന്ധമില്ലെന്നും ബാങ്ക് മാനേജർ വിശദീകരിച്ചു.

Content Highlights: gold in locker missing; complaint registered against husband and bank manager


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented