'ബ്ലാക് ലേബല്‍' പെട്ടി തുറന്നപ്പോള്‍ 591 ഗ്രാം സ്വര്‍ണം; മദ്യക്കുപ്പിയില്‍ ഒളിപ്പിച്ചും കടത്ത്


Screengrab: Mathrubhumi News

കൊച്ചി: മദ്യക്കുപ്പിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 591 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. ദുബായില്‍നിന്നെത്തിയ യാത്രക്കാരനാണ് 'ബ്ലാക്ക് ലേബല്‍' മദ്യത്തിന്റെ കുപ്പിയില്‍ സ്വര്‍ണം കടത്തിയത്.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി മദ്യക്കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുകയായിരുന്നു. മദ്യക്കുപ്പിയുടെ പെട്ടി തുറന്നാല്‍ ഇതുപെട്ടെന്ന് ശ്രദ്ധിക്കില്ല. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് സംഘം കുപ്പി വിശദമായി പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 23 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.



ശരീരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചുമെല്ലാം സ്വര്‍ണം കടത്തിയത് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്വര്‍ണക്കടത്ത് സംഘം മദ്യക്കുപ്പികളും 'ആയുധ'മാക്കിയിരിക്കുന്നത്.

Content Highlights: gold hides in liquor bottle seized in kochi nedumbassery airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented