KSRTC ബസില്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണബിസ്‌കറ്റും; പയ്യന്നൂരില്‍ പിടിച്ചത് 27 ലക്ഷം രൂപ


ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും പയ്യന്നൂര്‍ എക്‌സൈസും നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

ബസിൽനിന്ന് കണ്ടെത്തിയ സ്വർണക്കട്ടികളും പിടിച്ചെടുത്ത പണവും


കണ്ണൂര്‍: തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതിയാണ് ബസില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടത്. ഒരു സ്വര്‍ണബിസ്‌കറ്റ്, അഞ്ച് സ്വര്‍ണക്കട്ടികള്‍ എന്നിവയായിരുന്നു പാക്കറ്റില്‍. കണ്ണൂരിലെ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സ്വര്‍ണം ടൗണ്‍ പോലീസിന് കൈമാറി.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടതാണ് ബസ്. കോട്ടയ്ക്കല്‍ വിട്ടപ്പോഴാണ് ആളില്ലാത്ത പൊതി ഒരു യാത്രക്കാരന്‍ കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചങ്കുവെട്ടിയില്‍ ഇറങ്ങിയ ആരോ മറന്നതായിരിക്കുമെന്ന് കരുതി. പൊതി തുറന്നപ്പോള്‍ സ്വര്‍ണം. വിവരം കെ.എസ്.ആര്‍.ടി.സി. അധികൃതരെ അറിയിച്ചു. ബസ് രാത്രി കണ്ണൂരില്‍ എത്തിയ ശേഷം ടൗണ്‍ പോലീസിനെയും അറിയിച്ചു.



പൊതി തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജൂവലറിയിലെത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പിച്ചു. തൂക്കി തിട്ടപ്പെടുത്തി. പിന്നീട് ടൗണ്‍ പോലീസിന് കൈമാറി. സ്വര്‍ണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒരുസംഘം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

പയ്യന്നൂരില്‍നിന്ന് 27.50 ലക്ഷം രൂപ പിടിച്ചു

പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 27.50 ലക്ഷം രൂപ പിടിച്ചു. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും പയ്യന്നൂര്‍ എക്‌സൈസും നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്.

സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി നിതിന്‍ ശിവാജി ചേപ്പാടെയെ (24) കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 4.15 -ഓടെ കാസര്‍കോട്-കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍, കാസര്‍കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ടിക്കറ്റെടുത്ത നിതിന്‍ പയ്യന്നൂരില്‍ ഇറങ്ങിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്.

500 രൂപയുടെ 55 കെട്ടുകളായി ബാഗില്‍ സൂക്ഷിച്ച പണമാണ് പിടിച്ചത്. കരിവെള്ളൂരില്‍നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബസില്‍ കയറിയത്.

എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ നിസാര്‍, സി.വി. ദിലീപ്, വി.കെ. വിനോദ്, സി.പി. ഷാജി, പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശന്‍ ആലക്കല്‍, പി.എം.കെ. സജിത്ത്കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി. സുരേഷ് ബാബു, ടി. ഖാലിദ്, എക്‌സൈസ് ഡ്രൈവര്‍ എം.വി. പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നിതിനെ പയ്യന്നൂര്‍ പോലീസിന് കൈമാറി.

Content Highlights: gold and money seized from ksrtc bus in kannur and payyannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented