File Photo
ചെന്നൈ: പ്രണയത്തിന്റെപേരില്‍ ദളിത് യുവാവ് ഗോകുല്‍രാജ് കൊല്ലപ്പെട്ട കേസില്‍ കൂറുമാറിയ കാമുകി സ്വാതി കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് സുപ്രീം കോടതി. ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ഒന്നുംഅറിയില്ലെന്നും ഗോകുല്‍രാജിനൊപ്പം നടന്നുവരുന്ന വീഡിയോ ദൃശ്യം കാട്ടിയപ്പോള്‍ അതിലുള്ളത് താനല്ലെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യക്കേസെടുത്തത്. ഇതിനെതിരെ സ്വാതിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.
സേലം സ്വദേശിയായ ഗോകുല്‍രാജ് കൊലപ്പെട്ട കേസിലെ പ്രധാനസാക്ഷിയാണ് സ്വാതി. കേസില്‍ ഗൗണ്ടര്‍സമുദായ നേതാവ് യുവരാജ് അടക്കം 10 പേര്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ ഒഴിവാക്കണണെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിന്റെ വിചാരണയ്ക്കിടെയാണ് വീഡിയോ ദൃശ്യം വ്യക്തമായിട്ടും അതിലുള്ളത് താനാണെന്ന് സ്വാതി സമ്മതിക്കാതിരുന്നത്.
ജഡ്ജിമാര്‍ ചേംബറിലേക്ക് വിളിച്ച് ചോദിച്ചിട്ടും സ്വാതി നിലപാടില്‍ ഉറച്ച് നിന്നു. കൂറുമാറിയതിന്റെ കാരണവും പറയാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി അലക്ഷ്യക്കേസെടുത്തത്. 2015 ജൂണ്‍ 23-ന് തിരുച്ചെങ്കോട് ക്ഷേത്രത്തില്‍ സ്വാതിക്ക് ഒപ്പം ദര്‍ശനം നടത്തിയതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം തട്ടിക്കൊണ്ടു പോയ ഗോകുല്‍രാജിന്റെ മൃതദേഹം അടുത്തദിവസം തലയറുത്ത നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തുകയുമായിരുന്നു. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട സ്വാതിയെ പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Content Highlights: gokulraj honour killing tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..