എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ 15-കാരിയെയും കണ്ടെത്തി; ഒപ്പമുണ്ടായിരുന്നത് ആണ്‍സുഹൃത്ത്


സ്വന്തം ലേഖിക

പ്രതീകാത്മക ചിത്രം | Photo: AP

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി തിരിച്ചെത്തിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരുകയായിരുന്നു.

എറണാകുളം അയ്യംമ്പള്ളിയില്‍നിന്നും ചൊവ്വാഴ്ചയാണ് 15 വയസുള്ള പെണ്‍കുട്ടിയേയും സഹോദരനായ 13 വയസുകാരനേയും കാണാതായത്. കാണാതായ സഹോദരങ്ങളില്‍ 13-കാരന്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനൊപ്പം തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയാണെന്നും മുനമ്പം എസ്.എച്ച്.ഒ യേശുദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സഹോദരങ്ങള്‍ വര്‍ക്കലയില്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അമ്മയുടെ വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്നു ഇരുവരും. വീട്ടില്‍ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് വീട് വിട്ട് ഇറങ്ങിയതെന്നായിരുന്നു അഭ്യൂഹം. കാണാതായ ദിവസം ഇവരെ മറൈന്‍ഡ്രൈവില്‍ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിറ്റി പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും അവിടെനിന്നും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കാണാതായ 13-കാരന്‍ കഴിഞ്ഞദിവസം വീട്ടില്‍ മടങ്ങിയെത്തിയത്.


Content Highlights: girl who went missing from eranakulam found in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented