തലശ്ശേരിയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സഹപാഠിയായ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചു


Representational Image

തലശ്ശേരി: കത്തിയും മുളകുപൊടിയുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി സഹപാഠിയുടെ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു. തലശ്ശേരി ബി.ഇ.എം.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ഫിസിക്‌സ് പരീക്ഷയ്ക്കിടയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ നല്‍കി.

പിന്നിലെ ഇരിപ്പിടത്തിലിരുന്ന വിദ്യാര്‍ഥിനി എഴുന്നേറ്റുവന്ന് മുടിക്ക് കുത്തിപ്പിടിച്ച് പരീക്ഷയെഴുതുകയായിരുന്ന വിദ്യാര്‍ഥിനിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റു. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൗഹൃദങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയും മറ്റുമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Content Highlights: girl student stabbed by classmate in thalassery school

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented