പ്രണയത്തിന്റെ പേരില്‍ നിഷ്ഠൂര കൊലപാതകം: കണ്ണൂരില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാം സംഭവം


Captionകൊലപാതകം നടന്ന വീടിനു സമീപം  നിൽക്കുന്ന നാട്ടുകാർ

കണ്ണൂർ : ഒരുവർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കണ്ണൂർ ജില്ലയെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പകയും കൊലപാതകവും. വള്ള്യായി ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപം കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയ വെട്ടേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് നാട് കേട്ടത്.

സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന യുവത്വം ഒടുവിൽ അകലുന്നതും പ്രതികാരത്തിന്റെ കൊലക്കത്തിക്കിരയാകുന്നതും ജില്ലയിൽ അപൂർവമല്ല. കഴിഞ്ഞ വർഷം ജൂലായ് 30-ന് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാർഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ച സംഭവമാണ് ഇതിന് മുൻപ് ജില്ലയെ ഞെട്ടിച്ച വാർത്ത. സംഭവത്തിൽ മരിച്ച ഇരുവരും കണ്ണൂർ ജില്ലക്കാരായിരുന്നു.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന നാറാത്ത് രണ്ടാം മൈലിൽ പി.വി. മാനസയാണ് അന്ന് വെടിയേറ്റ് മരിച്ചത്. സ്വയം വെടിയുതിർത്ത് മരിച്ചത് മേലൂർ ചകിരി കമ്പനിക്ക് സമീപം ‘രാഹുൽ നിവാസി’ൽ പി. രാഖിലും. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിനായിരുന്നു ഈ അരുംകൊല. കോളേജിന് സമീപം പേയിങ് ഗസ്റ്റായി കൂട്ടുകാരികളോടൊപ്പം താമസിക്കുകയായിരുന്നു മാനസ.

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂട്ടുകാരികളുടെ ഇടയിലേക്ക് രാഖിൽ കടന്നുവന്ന് വെടിയുതിർക്കുകയായിരുന്നു. വീട്ടുടമയോട് വിവരം പറയാൻ കൂട്ടുകാരികൾ ഓടിപ്പോയ സമയത്തായിരുന്നു വെടിവെപ്പും മരണവും. കൃത്യം നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപേ രാഖിൽ മാനസയുടെ കോളേജിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് കാര്യങ്ങൾ നിരീക്ഷിച്ചുമടങ്ങിയിരുന്നു. സാമൂഹികമാധ്യമത്തിലൂടെയായിരുന്നു ഇവർ പരിചയപ്പെട്ടിരുന്നത്. ബന്ധത്തിലുള്ള അസ്വാരസ്യമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഈ സംഭവത്തിന് കുറേ വർഷം മുൻപും ജില്ല മറ്റൊരു പ്രണയക്കൊലയ്ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്ന് തലശ്ശേരിയായിരുന്നു കുരുതിക്കളം. തലശ്ശേരി ക്രൈസ്റ്റ് കോളേജ് വിദ്യാർഥിനിയായിരുന്ന ഷഫ്ന എന്ന പെൺകുട്ടിയാണ് അന്ന് കൊലക്കത്തിക്കിരയായത്.

Content Highlights: Kasaragod, Kannur, Murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented