പ്രതീകാത്മകചിത്രം | Photo: Mathrubhumi
എലത്തൂർ: സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ പുറക്കാട്ടേരി സ്വദേശി സുബിന്റെ അമ്മയേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നഗരത്തിലെ സ്കൂളിൽ ടി.സി. വാങ്ങാൻ പോയ ഉള്ളിയേരി സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി പെരിയായിൽ സുബിൻ (22), ഉള്ളിയേരി കൊളത്തൂർ സ്വദേശി കുന്നത്ത്താഴെകുനി സിറാജ് (38) എന്നിവരെ ടൗൺ അസി. കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സുബിന്റെപേരിൽ പോക്സോ നിയമപ്രകാരമാണ് കേസ്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനാണ് സിറാജിന്റെപേരിൽ കേസെടുത്തത്.
സുബിനെ പുറക്കാട്ടിരിയിലെ വീട്ടിൽനിന്ന് സിറാജിനെ ഉള്ളിയേരി അങ്ങാടിയിൽനിന്നുമാണ് പിടികൂടിയത്. പെൺകുട്ടിയെ പ്രണയിച്ച് സംഘത്തിന്റെ വലയിലെത്തിച്ച പ്രതി ഉൾപ്പെടെ മൂന്നുപേർകൂടി ഇനിയും പിടിയിലാവാനുണ്ട്. മുഖ്യപ്രതി പുറക്കാട്ടിരി സ്ബൈത്തുൽ നൂർ വീട്ടിൽ അബ്ദുൽ നാസറി(52)നെ ബെംഗളൂരുവിലെ ചന്നപട്ടണത്തുനിന്ന് നേരത്തേ പിടികൂടിയിരുന്നു. ജൂലായ് ആറിനാണ് പെൺകുട്ടിയെ കാണാതായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..