കൂട്ടബലാത്സംഗം; പ്രധാനാധ്യാപകനെ കണ്ടതോടെ ആണ്‍കുട്ടികള്‍ ഓടി; പക്ഷേ, അധ്യാപകനും ചെയ്തത് ക്രൂരത


പ്രതീകാത്മക ചിത്രം | മാതൃഭൂമി

പട്‌ന: നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതിന് പിന്നാലെ 14-കാരിയെ അധ്യാപകനും ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കയ്മുര്‍ ജില്ലയിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുനില്‍ കുമാര്‍ സിങ്ങി(55)നെയും നാലംഗസംഘത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി.

ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠികളായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ള നാലംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ നാല് ആണ്‍കുട്ടികളും ബലാത്സംഗം ചെയ്തു. ഒരാള്‍ വായ പൊത്തിപ്പിടിക്കുമ്പോള്‍ മറ്റുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

ഇതിനിടെയാണ് സുനില്‍സിങ് സംഭവസ്ഥലത്ത് എത്തിയത്. ഇയാളെ കണ്ടതോടെ നാല് ആണ്‍കുട്ടികളും ഓടിരക്ഷപ്പെട്ടു. എന്നാല്‍ തന്നെ രക്ഷിക്കുമെന്ന് കരുതിയ അധ്യാപകനും പിന്നീട് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

ഇതിനുപിന്നാലെ ഇയാള്‍ തന്നെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നുമാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ സുനില്‍ സിങ് വീട്ടില്‍നിന്ന് മടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രധാനാധ്യാപകനെയും ഒരു ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. റിമാന്‍ഡ് ചെയ്ത അധ്യാപകനെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: girl gang raped by four boys in bihar and a school headmaster also raped her


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented