പ്രതീകാത്മകചിത്രം| Photo: REUTERS
ചെന്നൈ: തിരുവള്ളൂരില്‍ 13-കാരിയെ ബലാത്സംഗം ചെയ്തതിന് 78-കാരനെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരണമടഞ്ഞതിനുശേഷമാണ് പീഡനവിവരം പുറത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും.
സര്‍ക്കാര്‍ സ്കൂളില്‍ നാലാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനുമമ്മയും നേരത്തേ മരിച്ചതാണ്. ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന അമ്മാവനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. മൂന്നു മാസം മുമ്പാണ് 78-കാരന് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവ് ഇത് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ യുവാവ് ഈ വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ബാലികയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു അത്. പീഡനവീഡിയോ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോഴാണ് പോലീസ് രംഗത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും. വീഡിയോ പങ്കുവെച്ചതിന് യുവാക്കളുടെപേരിലും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം പാമ്പുകടിയേറ്റതുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: girl died by snake bite raped three months ago accused arrested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..