രാജ്കുമാർ
ഗൂഡല്ലൂര്‍: പതിനേഴുകാരി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച കേസില്‍ യുവാവിന് ഊട്ടി സെഷന്‍സ് കോടതി 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗൂഡല്ലൂര്‍ നാടുകാണി സ്വദേശി രാജ്കുമാര്‍ (27) നെയാണ് കോടതി ശിക്ഷിച്ചത്.
തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്ന ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നാടുകാണിസ്വദേശിയായ പെണ്‍കുട്ടിയെ 2018-ല്‍ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോവുകയും അടുത്തുള്ള സ്വകാര്യ തേയിലത്തോട്ടത്തില്‍വെച്ച് ഇരുവരും വിഷം കഴിച്ചതുമാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടി മരിച്ചെങ്കിലും ബോധരഹിതനായ രാജ്കുമാര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദേവാല പോലീസ് സ്റ്റേഷനില്‍ പിന്നീട് നല്‍കിയ പരാതിയില്‍ ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. പ്രോസിക്യൂഷന് അഡ്വ. മുഹമ്മദ് ഹാജരായി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: girl death in gudallur man gets 17 years imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..