MDMA ലഹരിക്കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടി കരുനാഗപ്പള്ളി പോലീസ്


പിടിയിലായ ബാബാ ജോൺ | Screengrab: Mathrubhumi News

കൊല്ലം: രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ കരുനാഗപ്പള്ളി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടി. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇയാളില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നിര്‍മിച്ച് നല്‍കുന്നത് ബാബാ ജോണ്‍ ആണെന്നായിരുന്നു ഇവരുടെ മൊഴി. കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയ പോലീസ്, ഇവര്‍ മുഖേന ബാബാ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.

ബാബാ ജോണ്‍ തെക്കേ ഇന്ത്യയില്‍ എം.ഡി.എം.എ. വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇയാളില്‍നിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പോലീസ് സംഘം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യ്ക്ക് കൈമാറും.


Content Highlights: ghana native arrested for mdma drug peddling

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented