പ്രശ്‌നം തീര്‍ക്കാന്‍ വിളിച്ചുവരുത്തി, ഒപ്പംകൂട്ടാന്‍ ഗായത്രി നിര്‍ബന്ധംപിടിച്ചു, പിന്നാലെ കൊലപാതകം


ഭാര്യയുമായി വീണ്ടും അടുക്കാന്‍ ശ്രമം നടത്തിവന്ന പ്രവീണ്‍ അതിനു തയ്യാറായില്ല, തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്

ഗായത്രിയും പ്രവീണും (ഇടത്), പ്രവീണിനെ കോടതിയിൽ ഹാജരാക്കാനായി തമ്പാനൂർ പോലീസ് സ്റ്റേഷനിൽനിന്നു കൊണ്ടുപോകുന്നു.

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീണ്‍ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം, കാട്ടാക്കടയില്‍ പോയാണ് ഇരുചക്രവാഹനത്തില്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീണ്‍ പറയുന്നത്. എന്നാല്‍, തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിര്‍ബന്ധംപിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാന്‍ ശ്രമം നടത്തിവന്ന പ്രവീണ്‍ അതിനു തയ്യാറായില്ല.

തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉള്‍പ്പെടെയുള്ളവ വാട്സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒപ്പം ജീവിക്കാന്‍ ഗായത്രി നിര്‍ബന്ധംപിടിക്കുകയാണെങ്കില്‍ കൊലപ്പെടുത്താനും തുടര്‍ന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്.

കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങളാണ് പ്രവീണ്‍ സ്വീകരിച്ചത്. അഞ്ചരയ്ക്ക് ഹോട്ടല്‍മുറി പൂട്ടി പോയ പ്രവീണ്‍, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണില്‍നിന്നുതന്നെ അവരുടെ ഫെയ്സ്ബുക്കില്‍ കയറി വാട്സാപ്പ് സ്റ്റാറ്റസില്‍ പങ്കുവച്ച ഫോട്ടോകള്‍ രാത്രി ഏഴുമണിയോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. പ്രവീണിന്റെ ഭാര്യയെയും തമ്പാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കൊലപാതക കേസ് അന്വേഷണച്ചുമതല ഫോര്‍ട്ട് എ.സി. ഷാജിക്കു നല്‍കി. പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍, ബന്ധുക്കള്‍ക്ക് ഭീഷണി

തിരുവനന്തപുരം: ഗായത്രിയുടെ കൊലപാതകത്തിനു ശേഷവും കുലുക്കമില്ലാതെ പ്രവീണ്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നു.

ബന്ധുക്കള്‍ ഗായത്രിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാളാണ് സംസാരിച്ചത്. അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെ ഗായത്രിയുടെ ഒരു ബന്ധു വിളിച്ചപ്പോള്‍, ഗായത്രിയെ കല്യാണംകഴിച്ച ആളാണെന്നും ഫോണ്‍ കൊടുക്കാനാവില്ലെന്നുമാണ് പ്രവീണ്‍ പറഞ്ഞത്. തുടര്‍ന്ന് ഒരുമിച്ചു ജോലിചെയ്ത ആളാണെന്നും കൊല്ലത്താണ് വീടെന്നും പ്രവീണ്‍ പറഞ്ഞു.

ഗായത്രിയുടെ കൊലപാതകത്തിനു ശേഷമാണ് മൊബൈല്‍ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോള്‍ വരുന്നത്. ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് സഹോദരിയെ പ്രവീണ്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിത്.

കൊലപാതകത്തിനു ശേഷം ബസില്‍ പരവൂരിലേക്കു മടങ്ങിയ പ്രവീണ്‍, രാത്രി 12.30-ഓടെയാണ് ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിച്ചത്. ഇത് നിയമോപദേശം തേടിയിട്ടാണെന്നാണ് കരുതുന്നത്.

രക്ഷപ്പെടാനാവില്ലെന്നു കണ്ടതോടെ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.

ഗായത്രിക്ക് അന്ത്യാഞ്ജലി

കാട്ടാക്കട: തമ്പാനൂരിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട വീരണകാവ് ഏഴാമൂഴി മഹിതത്തില്‍ ഗായത്രി(24)ക്ക് നാടിന്റെ അന്ത്യാഞ്ജലി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ മൃതദേഹം വീട്ടിലെത്തിച്ചു.

ജി.സ്റ്റീഫന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാര്‍ തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം ഒന്നരയോടെ മൃതദേഹം സംസ്‌കരിച്ചു.

Content Highlights: gayathri murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented