അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍; സാക്ഷിയാകാന്‍ വിളിച്ച യുവാവില്‍നിന്നും കഞ്ചാവ് പിടിച്ചു


ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.

കഞ്ചാവ് ചെടി, അപർണ, അലൻ

കാക്കനാട്: ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് യുവാവും യുവതിയും അറസ്റ്റിലായ കേസില്‍ സാക്ഷിയാക്കാന്‍ വിളിച്ച മറ്റൊരു യുവാവില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ഫ്‌ളാറ്റില്‍ തന്നെ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അമല്‍ എന്ന യുവാവില്‍ നിന്നാണ് നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെടുത്തത്.

സാക്ഷിയാകാന്‍ വിളിപ്പിച്ച അമല്‍ പരുങ്ങുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ചയാണ് പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവര്‍ പിടിയിലായത്. പ്രതികള്‍ ലഹരി ഉപയോഗം ലക്ഷ്യമാക്കി എടുത്ത ഫ്‌ളാറ്റാണോ ഇതെന്നും ഇവര്‍ എങ്ങനെയാണ് ഒരുമിച്ച് ഫ്‌ളാറ്റില്‍ വരാന്‍ ഇടയായത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നര്‍ക്കോട്ടിക് സെല്‍ അന്വേഷിച്ചു വരുകയാണ്.

അടുക്കളയിലാണ് ഇവര്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.

Content Highlights: ganja was seized from young man who was called as a witness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented