കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്‌നാട്ടില്‍ പിടികൂടി; രണ്ടുപേര്‍ പിടിയില്‍


Screengrab: Mathrubhumi News

ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ പിടികൂടി. ആന്ധ്രയില്‍നിന്ന് ലോറിയിലെത്തിച്ച കഞ്ചാവാണ് ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തമിഴ്‌നാട് നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സേലം ശങ്കരഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി ബേഗുര്‍ ഷണ്മുഖം എന്നിവരെ നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു.

ആന്ധ്രയില്‍നിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. കേരളത്തിലേക്ക് കടത്താനായി ഇവ തമിഴ്‌നാട്ടിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ സൂക്ഷിക്കുന്നതായും വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം തമിഴ്‌നാട്ടില്‍ നിരീക്ഷണം നടത്തിയത്. ഇതിനിടെ ദിണ്ടിഗലില്‍വെച്ച് കഞ്ചാവുമായി വന്ന ലോറി എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

ആന്ധ്രയില്‍നിന്ന് കടലാസുമായി വന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തമിഴ്‌നാട് അതിര്‍ത്തിവരെ കഞ്ചാവ് എത്തിക്കുമ്പോള്‍ ഒന്നരലക്ഷം രൂപയായിരുന്നു ലോറിയിലുണ്ടായിരുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം.

ലോറിയില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ എക്‌സൈസ് സംഘം തമിഴ്‌നാട് നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോയെയും വിവരമറിയിക്കുകയായിരുന്നു. നാര്‍കോട്ടിക്‌സ് ബ്യൂറോയാണ് സംഭവത്തില്‍ കേസെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിലെ മൊത്തവിതരണക്കാരനായ മധുര കീരിപ്പെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.


Content Highlights: ganja smuggling to kerala 225 kg seized in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented