ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയില്‍ മൂന്നുകിലോ കഞ്ചാവ്; സുരക്ഷാവീഴ്ച, സസ്‌പെന്‍ഷന്‍


കണ്ണൂർ സെൻട്രൽ ജയിൽ | Screengrab: Mathrubhumi News

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയുടെ പേരില്‍ സൂപ്രണ്ട് ആര്‍.സാജന് സസ്‌പെന്‍ഷന്‍. മൂന്നുകിലോയോളം കഞ്ചാവ് ജയിലിലേക്ക് കടത്താനുള്ള നീക്കം തടയുന്നതില്‍ അനാസ്ഥയുണ്ടായതായി ഇതുസംബന്ധിച്ച് ജയില്‍ ഡി.ജി.പി. ഹോംസെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡി.ജി.പി. അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരമേഖല ഡി.ഐ.ജി. സാംതങ്കയ്യനാണ് മൂന്നാഴ്ചമുന്‍പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 16-നാണ് സംഭവം. ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോറിക്ഷയില്‍നിന്ന് മൂന്നുകിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. കാസര്‍കോട് ബാര സ്വദേശി മുഹമ്മദ് ബഷീറിനെയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്കുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് പറയുന്നു.



ഗുരുതരമായ കുറ്റം നിസ്സാരമായി കാണാനും ഒതുക്കാനുമുള്ള ശ്രമം നടന്നതായി വ്യക്തമായിരുന്നു. പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നുപൊതി കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ജയില്‍ ഡി.ജി.പി. പരിശോധിച്ചിരുന്നു. ജയിലില്‍ പതിവുപരിശോധനയും നിരീക്ഷണവും നടത്തുന്നതില്‍ വന്‍ പരാജയമുണ്ടായതായും ഉത്തരമേഖല ഡി.ഐ.ജി. ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം എടുത്തിട്ടില്ലെന്നും പറയുന്നു. സുപ്രണ്ടിനെതിരെ കടുത്ത ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജയിലില്‍ രാഷ്ട്രീയതടവുകാരുടെ ഇടപെടല്‍ കൂടിയതായും സെല്ലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വര്‍ധിച്ചതായും പിന്നീടും പരാതി ഉയര്‍ന്നു.

സംഭവത്തെത്തുടര്‍ന്ന് ജയിലില്‍ പരിശോധനയും റെയ്ഡും നടന്നെങ്കിലും കൂടുതല്‍ ലഹരിവസ്തുക്കള്‍ പിടിക്കാനായില്ല. അതേസമയം പിന്നീട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ച നിലയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

Content Highlights: ganja smuggling to kannur central jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented