
അറസ്റ്റിലായ ഹന്നും
കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളില്‍ മറുനാടന്‍ തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമസസ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തി.
ചാലപ്പുറം സ്വദേശിയുടെ മാങ്കാവിലുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഒഡിഷ തൊഴിലാളികളുടെ മുറിയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്നരക്കിലോഗ്രാമോളം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പതിനഞ്ച് കുപ്പി പോണ്ടിച്ചേരി മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. സിറ്റി ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) കസബ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മാങ്കാവിലെ റൂമില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കസബ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. ഒഡിഷ സ്വദേശികളായ ബുല്ലു, ഹന്നും എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തു.
മറുനാടന്‍ തൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ലഹരിമരുന്ന് ലോബികള്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും എസ്.പി.ടി. ജയകുമാര്‍ പറഞ്ഞു.
ഡന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ. മോഹന്‍ദാസ്, അംഗങ്ങളായ എ.എസ്.ഐ. മനോജ്, കെ. അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍, സുനൂജ്, അര്ജുന്, ഷഹീര്‍ പെരുമണ്ണ, സുമേഷ്, കസബ പോലീസ് സ്റ്റേഷനിലെ വിനോദ്, സുധര്‍മന്‍, ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
കക്കോടി: 0.070 മില്ലീഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. പുല്ലാളൂര്‍ പുല്‍പ്പറമ്പില്‍ മുഹമ്മദ് ഷാനില്‍ (24) ആണ് പിടിയിലായത്. പരപ്പില്‍പടി-മുട്ടാഞ്ചേരി റോഡില്‍ പരപ്പില്‍പടി ജങ്ഷനു സമീപത്തുനിന്നാണ് ചേളന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സുരേഷിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. കക്കോടി, പറമ്പില്‍ക്കടവ്, മച്ചക്കുളം ഭാഗങ്ങളിലും പരിശോധനനടത്തി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ. ബാബുരാജന്, ഗ്രേഡ് പി.ഒ. ഷാഫി, സി.ഇ.ഒ.മാരായ എന്‍.കെ. ഷബീര്‍, പി.എസ്. അഷില്‍ദ്, ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..