പോലീസ് പിടികൂടിയവർ | Photo: Special Arrangement
കൊച്ചി: ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
ആലുവ നൊച്ചിമ കുടിയമറ്റം വീട്ടില്‍ കബീര്‍ (38), എടത്തല അല്‍ അമീന് ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു (31), വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25) എന്നിവരാണ് പിടിയിലായത്.
കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ഊരക്കാട് കേസില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കോമ്പാറയില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടുന്നത്.
എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വി.എം. കേഴ്സണ്‍, എസ്.ഐ മാരായ ശാന്തി കെ.ബാബു, മാഹിന്‍ സലിം, രാജന്, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അബു എസ്.സി.പി.ഒ മാരായ സുനില്‍ കുമാര്‍, ഷമീര്‍, ഇബ്രാഹിംകുട്ടി, ഷെര്‍നാസ്, സി.പി.ഒ മാരായ അരുണ്‍, വിപിന്‍, റോബിന് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Content Highlights: ganja seizure aluva
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..