എറണാകുളത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി, നന്നായി വളരാന്‍ ജൈവ വളവും; യുവാവ് പിടിയില്‍


സ്വന്തം ലേഖകന്‍

പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ, പിടിയിലായ സിജോ

കൊച്ചി: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകരയില്‍ തയ്യേത്ത് സിജോ(26)യാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളുണ്ടായിരുന്നു. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. ഇതോടൊപ്പം ചെറിയ തൈകളും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു കൃഷി. ചെടിയുടെ വളര്‍ച്ചയ്ക്കായി ജൈവവളവും പ്രയോഗിച്ചിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കേക്കര സി.ഐ. സൂരജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സിജോ പിടിയിലായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. മത്സ്യബന്ധനവും പെയിന്റിങ് ജോലിയും ചെയ്തിരുന്ന ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.



Content Highlights: ganja plants seized from a home in eranakulam north paravur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented