അട്ടപ്പാടി കുറുക്കത്തിക്കല്ലിൽ എക്സൈസ്, വനം വകുപ്പ് സംഘം കണ്ടെത്തിയ കഞ്ചാവുതോട്ടം
അഗളി: അട്ടപ്പാടി കുറുക്കത്തിക്കല്ലില്‍ ഉള്‍വനത്തില്‍ എക്സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് വനത്തില്‍ മൂന്ന് തോട്ടങ്ങളിലായി 802 കഞ്ചാവുചെടികളാണ് നശിപ്പിച്ചത്.
120 തടങ്ങളിലായി നട്ട ചെടികള്‍ക്ക് മൂന്നുമാസം മുതല്‍ ആറുമാസംവരെ പ്രായമുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ച ആറുമണിക്ക് തുടങ്ങിയ തിരച്ചിലില്‍ അഞ്ച് മണിക്കൂറിനുശേഷമാണ് കഞ്ചാവുതോട്ടങ്ങള്‍ കണ്ടെത്തിയത്.
പാലക്കാട് എക്സൈസ് ഐ.ബി. വിഭാഗവും അഗളി എക്സൈസും മുക്കാലി വനംവകുപ്പും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
പാലക്കാട് ഐ.ബി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍, അഗളി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രജിത്ത്, പാലക്കാട് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍മാരായ ആര്.എസ്. സുരേഷ്, ആര്. വേണുകുമാര്‍, ടി.ആര്. വിശ്വകുമാര്‍, അഗളി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി. സുദര്ശനന് നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.കെ. രജീഷ്, ആര്. പ്രദീപ്, ഇ. പ്രമോദ്, ഇ.സി.ഡി. ഹരിപ്രസാദ്, വനിതാ എക്സൈസ് സിവില്‍ ഓഫീസര്‍ യു. അജിതമോള്‍ എന്നിവരാണ് കഞ്ചാവ് കണ്ടെത്തി നശിപ്പിച്ചത്.
Content Highlights: ganja plants found in deep forest attappadi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..