രാജക്കാട്ട് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം, വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു


വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലുകൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വളര്‍മതിയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ഇവിടെനിന്ന് ഓടിമാറി

അറസ്റ്റിലായ പ്രതികൾ

രാജക്കാട്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തുകയും വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത ലഹരി മാഫിയയില്‍ ഉള്‍പ്പെട്ട മൂന്ന് അംഗ സംഘത്തെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു.

പൂപ്പാറ മുള്ളന്‍തണ്ട് സ്വദേശികളായ മണി(22), ശിവ(19), രാജേഷ്(28) എന്നിവരെയാണ് ശാന്തന്‍പാറ എസ്.ഐ. പി.ഡി.അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മൂലത്തുറ സ്വദേശി വളര്‍മതി(41)യെ ആണ് പ്രതികള്‍ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ വളര്‍മതി തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവര്‍ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൂപ്പാറയിലുള്ള പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.

ഇത് സംബന്ധിച്ച് വളര്‍മതിയുടെ മക്കളായ ജയപ്രകാശ്, വര്‍ഗീസ് എന്നിവരുമായി പ്രതികള്‍ ഫോണില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലുകൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വളര്‍മതിയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ഇവിടെനിന്ന് ഓടിമാറി.

ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വളര്‍മതിയെ തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വളര്‍മതിയുടെ തലയില്‍ ആറ് തുന്നല്‍ക്കെട്ടുണ്ട്. മകന്‍ ജയപ്രകാശിനും പരിക്കേറ്റിട്ടുണ്ട്. വളര്‍മതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: ganja mafia attack in rajakkad idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented