തൃശ്ശൂർ സിറ്റി പോലീസ് പിടികൂടിയ ലഹരിവസ്തുക്കൾ കത്തിക്കുന്നു
നെന്മണിക്കര(തൃശ്ശൂര്‍): പോലീസ് പിടികൂടിയ എം.ഡി.എം.എ., കഞ്ചാവ്, ഹാഷിഷ് എന്നിവ ഓട്ടുകമ്പനിയില്‍ എത്തിച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടികൂടിയ മാരക ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്.
ചിറ്റിശ്ശേരിയിലെ കൈലാസ് ഓട്ടുകമ്പനിയിലെ ചൂളയില്‍ അസി. കമ്മിഷണര്‍ കെ.എ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നുകള്‍ നശിപ്പിച്ചത്.62 കിലോഗ്രാം കഞ്ചാവ്, 1.86 കിലോഗ്രാം ഹാഷിഷ് ഓയില്‍, 13.18 ഗ്രാം എം.ഡി.എം.എ. എന്നിവയാണ് കത്തിച്ചത്.
തൃശ്ശൂര്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, കുന്നംകുളം, ചാവക്കാട്, റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഒമ്പത് കേസുകളിലായാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കേസുകളില്‍ 25 പേരെ അറസ്റ്റു ചെയ്തിരുന്നു.
ഹാഷിഷ് ഓയില്‍ ചാവക്കാട്ടുനിന്നും എം.ഡി.എം.എ. കുന്നംകുളത്തുനിന്നുമാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയാണ് മയക്കുമരുന്നുകള്‍ നശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ കെ. സുമേഷ്, എ.ആര്. ക്യാമ്പിലെ അസി. കമാന്‍ഡന്റ് അജയകുമാര്‍ എന്നിവരും സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..