നിയാസ് മോൻ
മഞ്ചേരി: മയക്കുമരുന്നുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കോടതിഹാളില്‍ കഞ്ചാവ് കൈമാറുന്നത് പോലീസ് കൈയോടെ പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് 3.30-ന് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതിയിലാണ് സംഭവം.
26 കിലോ കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതി മുഹമ്മദ് റാഫി(30) ക്ക് ചാത്തല്ലൂര്‍ സ്വദേശി നിയാസ് മോന്‍ (25) കഞ്ചാവ് കൈമാറിയതാണ് എസ്‌കോര്‍ട്ട് പോലീസ് കണ്ടെത്തിയത്. കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് റാഫിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നിയാസ് മോന്‍ സ്വകാര്യമായി കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചത്.
ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ കഞ്ചാവിനൊപ്പം എണ്ണമയമുള്ള പ്ലാസ്റ്റിക് കവറും പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവര്‍ അടക്കം കഞ്ചാവിന് ആറു ഗ്രാം തൂക്കമുണ്ട്. കഞ്ചാവ് പിടിച്ചെടുത്ത കാര്യം പോലീസുകാര്‍ ഉടന്‍ ജഡ്ജിയുടെ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് സ്ഥലത്തെത്തി നിയാസ് മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: ganja given to drug case accused in court hall manjeri
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..