കഞ്ചാവ് കേസിലെ പ്രതി ജയില്‍ചാടി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ എയര്‍ഹോള്‍ വഴി


വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ ഫഹദ് തിരികെവരാന്‍ വൈകിയതോടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്.

Screengrab: Mathrubhumi News

വടകര: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി വടകര സബ്ജയിലില്‍നിന്നുചാടി രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് (25) ആണ് ജയില്‍ ചാടിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

ജയിലിലെ തടവുകാര്‍ക്കുള്ള ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴിയാണ് പ്രതി പുറത്തുചാടി രക്ഷപ്പെട്ടത്. കഞ്ചാവുകേസില്‍ എക്‌സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്.

വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ഫഹദ് ജൂണ്‍ ഏഴിനാണ് ജയിലിലെത്തുന്നത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്.

വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ ഫഹദ് തിരികെവരാന്‍ വൈകിയതോടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഇയാള്‍ എയര്‍ഹോള്‍വഴി പുറത്തുചാടി രക്ഷപ്പെട്ടതായി കണ്ടെത്തി. ജയില്‍വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്‍ഹോള്‍ തുറക്കുന്നത്.

16 റിമാന്‍ഡ് പ്രതികളാണ് നിലവില്‍ വടകര സബ്ജയിലിലുള്ളത്. വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി വടകര സബ്ജയില്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights: ganja case accused escaped from vadakara jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented