പെരിന്തല്‍മണ്ണയില്‍ പിടിച്ചെടുത്തത് എട്ട് കിലോ കഞ്ചാവും 65 ഗ്രാം MDMA-യും; മൂന്നുപേര്‍ പിടിയില്‍


പെരിന്തൽമണ്ണയിൽ കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തപ്പോൾ. ഇൻസെറ്റിൽ പിടിയിലായ യൂസഫ്,അമീർ,മുഹമ്മദ് റിയാസ്

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ വില്‍പ്പനക്കെത്തിച്ച മാരക മയക്കുമരുന്നായ 65 ഗ്രാം എം.ഡി.എം.എ.യും എട്ടു കിലോ കഞ്ചാവും പിടിച്ചെടുത്ത് പെരിന്തല്‍മണ്ണ പോലീസ്. മൂന്ന് സംഭവങ്ങളിലായി മൂന്നു പേരെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെ മാട് റോഡില്‍ കുന്നുംപുറത്ത് നടത്തിയ വാഹനപരിശോധനയില്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടുകിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് തച്ചംപാറ മണ്ണേത്ത് യൂസഫ്(63) ആണ് ആദ്യം അറസ്റ്റിലായത്.

മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ വഴി വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്ന് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പെരിന്തല്‍മണ്ണ ടൗണില്‍വെച്ച് 65 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യുമായി അലനല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍(21) പിടിയിലായത്.

അന്താരാഷ്ട്ര വിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. ട്രാവല്‍ ബാഗിലൊളിപ്പിച്ചാണ് ബെംഗളൂരുവില്‍ നിന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയില്‍ പാതായ്ക്കര കാറില്‍ ഒളിപ്പിച്ച് കടത്തിയ ആറ് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂര്‍ ആലപ്പടിക്കല്‍ മുഹമ്മദ് റിയാസി(33)നെയും അറസ്റ്റുചെയ്തു. റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിച്ചതെന്ന് പോലീസ് അറിയിച്ചു. കാറും കസ്റ്റഡിയിലെടുത്തു.

പ്രതികളെ ചോദ്യം ചെയ്തതില്‍ ലഹരിസംഘങ്ങളിലെ മറ്റ് കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായും ജില്ലയില്‍ അടുത്തകാലത്ത് നടന്ന ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണ് ഇതെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വില്‍പ്പനയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ ശേഖരിച്ചുവെച്ച സംഘങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരാഴ്ചയോളം പ്രത്യേകസംഘം ജില്ലാ അതിര്‍ത്തികളിലും സ്റ്റേഷന്‍ പരിധികളിലും നടത്തിയ രഹസ്യനീക്കത്തിലാണ് ഇത്രയും ലഹരിവസ്തുക്കള്‍ പിടികൂടിയത്.

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, രണ്ടുപേര്‍ പിടിയില്‍

പൊന്നാനി: കഞ്ചാവ് വില്‍പ്പനയിലെ കണ്ണികളായ രണ്ടുപേരെ പൊന്നാനി പോലീസ് പിടികൂടി. പൊന്നാനി സ്വദേശി കുഞ്ഞിമൂസക്കാനകത്ത് ബാദുഷ (43), പുതുപൊന്നാനി കപ്പൂരിന്റെ ആസിഫ് (32) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റുചെയ്തത്.

തീരദേശത്തെ വീടു കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ഹിളര്‍ പള്ളിക്ക് സമീപത്തെ വളപ്പില്‍ കബീറിനെ (40) ദിവസങ്ങള്‍ക്കുമുന്‍പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും ചേര്‍ന്നാണ് കബീറിന് കഞ്ചാവ് എത്തിച്ചുനല്‍കിയത്. എട്ടുകിലോ കഞ്ചാവാണ് കബീറിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത്.

ഒട്ടേറേ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. ഇതരസംസ്ഥാനത്തുനിന്നെത്തി ഹാര്‍ബറില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കുന്നയാളാണ് ബാദുഷ. വിശാഖപട്ടണത്തുനിന്ന് കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊന്നാനിയില്‍നിന്ന് പിടിയിലാകുന്നത്.

തീവണ്ടിയില്‍ കൊണ്ടുവരികയായിരുന്ന കഞ്ചാവ് കോയമ്പത്തൂരില്‍വെച്ച് പോലീസ് പിടികൂടിയിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടെത്തിയ ഇരുവരെയും കുണ്ടുകടവ് ജങ്ഷനില്‍വെച്ചാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.


Content Highlights: ganja and mdma seized in perinthalmanna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented