വീടുകള്‍ വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന; കോഴിക്കോട്ട് വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചതായും വിവരം


വീട്ടുടമസ്ഥന്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്യുമ്പോള്‍ വീടുകള്‍ എളുപ്പം ഇവര്‍ക്ക് വാടകയ്ക്ക് കിട്ടും. കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനയ്‌ക്കെത്തുമ്പോഴാണ് ഉടമസ്ഥര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുക.

Screengrab: Mathrubhumi News

കോഴിക്കോട്: ജില്ലയില്‍ വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് ലഹരിവസ്തുക്കളുടെ വില്‍പ്പന തകൃതി. ആളൊഴിഞ്ഞ പ്രദേശത്തെ വീടുകളും ഫ്‌ളാറ്റുകളുമാണ് വില്‍പ്പനയ്ക്കായി ഇവരുപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സംഘത്തിലെ ഒരാളെ നിയോഗിക്കും. അയാളുടെ പേരിലായിരിക്കും വീട് വാടകയ്‌ക്കെടുക്കുക.

വീട്ടുടമസ്ഥന്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്യുമ്പോള്‍ വീടുകള്‍ എളുപ്പം ഇവര്‍ക്ക് വാടകയ്ക്ക് കിട്ടും. കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനയ്‌ക്കെത്തുമ്പോഴാണ് ഉടമസ്ഥര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുക. പുറത്ത് വിവരം അറിയാത്ത രീതിയില്‍ വളരെ സൂക്ഷ്മമായാണ് വാടകവീടുകളിലെ ലഹരി വില്‍പ്പന. ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം മൂഴിക്കലിലുണ്ടായ വാഹനാപകടത്തില്‍ തകര്‍ന്ന കാറില്‍നിന്ന് 20 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് അഞ്ചുകിലോ കഞ്ചാവും എം.ഡി.എം.എ. ഉപയോഗിക്കാനായുള്ള ഹുക്കയും പിടിച്ചെടുത്തിരുന്നു. പോലീസെത്തിയപ്പോഴാണ് വീട്ടുടമയും പരിസരവാസികളും സംഭവം അറിയുന്നത്.

എന്നാല്‍ ചില പരിസരവാസികള്‍ക്ക് നേരത്തേ സംശയം തോന്നിയപ്പോള്‍ ഉടമയോട് പറഞ്ഞെങ്കിലും 'അവര്‍ നല്ലവരാണെ'ന്നാണ് മറുപടി നല്‍കിയതെന്ന് പരിസരവാസി പോലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ സഫ്‌നാസ് ആണിവിടെ വീട് വാടകയ്‌ക്കെടുത്തത്.

പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചും കുന്ദമംഗലത്തെ വീട് കേന്ദ്രീകരിച്ചും ലഹരിവില്‍പ്പന നടത്തിയത് ഡാന്‍സാഫും പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവരുന്നത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.

Content Highlights: ganja and drugs sale in kozhikode police report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented