പ്രതീകാത്മക ചിത്രം | Mathrubhumi
മുംബൈ: കഞ്ചാവിനും മദ്യത്തിനും അടിപ്പെട്ട് പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ആളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജാല്‍ന അംബാദ് സ്വദേശിയായ 35-കാരനെയാണ് പിതാവും സഹോദരനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം പ്രതികളെല്ലാം ചേര്‍ന്ന് മൃതദേഹം രഹസ്യമായി കത്തിച്ചുകളയുകയായിരുന്നു.
മേയ് 15-ാം തീയതിയായിരുന്നു സംഭവം. കഞ്ചാവും മദ്യവും ഉപയോഗിച്ച് 35-കാരന്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. 15-ാം തീയതിയും ഇയാളും ബന്ധുക്കളും തമ്മില്‍ കൃഷിയിടത്തില്‍വെച്ച് വഴക്കുണ്ടായി. പിന്നാലെ 35-കാരനെ പിതാവും സഹോദരനും മകനും ചേര്‍ന്ന് ആക്രമിച്ചു. അവശനായ ഇയാളെ കൃഷിയിടത്തില്‍ ഉപേക്ഷിച്ച് മടങ്ങിയ പ്രതികള്‍ പിറ്റേദിവസമാണ് 35-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ പോലീസ് കേസാകുമെന്ന് ഭയന്ന് മൂവരും ചേര്‍ന്ന് മൃതദേഹം രഹസ്യമായി കത്തിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ പിതാവും സഹോദരനും മകനുമാണ് അറസ്റ്റിലായിട്ടുള്ളതെന്നും ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: ganja addicted man killed by relatives in jalna maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..