പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാനേതാവിനെ വെടിവെച്ച് വീഴ്ത്തി വനിതാ എസ്.ഐ


1 min read
Read later
Print
Share

വാഹനത്തില്‍നിന്ന് ഇറങ്ങിയെത്തിയ വനിതാ എസ്.ഐ. മീന ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇത് വകവെക്കാതെ മീനയെയും ആക്രമിക്കാന്‍ ശ്രമിച്ചു.

ഗുണ്ടാനേതാവ് സൂര്യയുടെ ആക്രമണത്തിൽ പരിക്കേറ്റ് കിൽപ്പോക്ക് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കോൺസ്റ്റബിളിനെ സിറ്റി പോലീസ് കമ്മിഷണർ ശങ്കർ ജിവാൽ സന്ദർശിക്കുന്നു(ഇടത്ത്) ഗുണ്ടാനേതാവിനെ പിടികൂടിയ വനിതാ എസ്.ഐ. മീന(വലത്ത്) ഇൻസെറ്റിൽ പിടിയിലായ സൂര്യ

ചെന്നൈ: പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാനേതാവിനെ വനിതാ എസ്.ഐ. കാലില്‍ വെടിവെച്ചുവീഴ്ത്തിയതിനുശേഷം പിടികൂടി. കവര്‍ച്ച, എസ്.ഐ.ക്ക് നേരെ ആക്രമണം തുടങ്ങി 20-ലേറെ കേസുകളില്‍ പ്രതിയായ സൂര്യയെയാണ് (22) കഴിഞ്ഞദിവസം തിരുവള്ളൂരില്‍നിന്ന് പിടികൂടിയത്. പിന്നീട് ചൊവ്വാഴ്ച രാത്രിയില്‍ ചെന്നൈയിലേക്ക് കൊണ്ടു വരുന്നതിനിടെ ന്യൂ ആവഡി റോഡില്‍ എത്തിയപ്പോഴായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

മൂത്രം ഒഴിക്കണമെന്ന് പറഞ്ഞു വാഹനത്തില്‍നിന്ന് ഇറങ്ങിയ സൂര്യ സമീപമുള്ള ജ്യൂസ് കടയില്‍നിന്ന് കത്തി കൈക്കലാക്കി ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരായ ശരവണകുമാറിനെയും അമാലുദ്ദീനെയും ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ശബ്ദംകേട്ട് വാഹനത്തില്‍നിന്ന് ഇറങ്ങിയെത്തിയ വനിതാ എസ്.ഐ. മീന ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇത് വകവെക്കാതെ മീനയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ മീന ഇയാള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈയിലും പരിക്കേറ്റ കോണ്‍സ്റ്റബിള്‍മാരും ചികിത്സയിലാണ്.

കഴിഞ്ഞദിവസം വാഹനപരിശോധനയ്ക്കിടെ സൂര്യ, കൂട്ടാളികളായ അജിത്ത്, ഗൗതം എന്നിവര്‍ അയനാവരം എസ്.ഐ. ശങ്കറിനെ ആക്രമിച്ചിരുന്നു. സൂര്യ അടക്കം മൂന്ന് പേരും ഒരു ബൈക്കില്‍ സഞ്ചരിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. കൈകാണിച്ചിട്ടും നിര്‍ത്താന്‍ തയ്യാറാകാതെവന്ന ഇവരെ പിന്തുടരാന്‍ ശ്രമിച്ചപ്പോള്‍ എസ്.ഐ.യെ ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മീനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരുവള്ളൂരിലുള്ള സഹോദരിയുടെ വീട്ടില്‍നിന്ന് പിടികൂടിയത്. അജിത്ത്, ഗൗതം എന്നിവരെ ഇതിനുമുമ്പ് പിടികൂടിയിരുന്നു.


Content Highlights: gangster tries to escape from police custody woman si shots him

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
police

1 min

ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; പ്രകോപിതനായ യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു

Oct 3, 2023


newsclick raid

2 min

ന്യൂസ്‌ക്ലിക്ക് റെയ്ഡ്: പുലര്‍ച്ചെ രണ്ടിന് യോഗം, 200 പോലീസുകാര്‍, നീക്കങ്ങള്‍ അതീവരഹസ്യമായി

Oct 3, 2023


rape

1 min

'അമ്മ വരുന്നതുവരെ പാര്‍ക്കിൽ ഇരിക്കും'; ലൈംഗികപീഡനം വെളിപ്പെടുത്തി പെണ്‍കുട്ടികൾ, പിതാവ് അറസ്റ്റിൽ

Oct 3, 2023


Most Commented