സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ | Screengrab: twitter.com/ANINewsUP
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോടതിയില്‍ ഗുണ്ടാത്തലവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഖ്‌നൗ സിവില്‍ കോടതിയിലാണ് സംഭവം. കോടതിമുറിക്ക് പുറത്തുവെച്ചാണ് ഗുണ്ടാത്തലവനായ സഞ്ജീവ് ജീവയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ലഖ്‌നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിഭാഷകവേഷത്തിലെത്തിയ അക്രമിയാണ് കോടതിമുറിക്ക് പുറത്തുവെച്ച് സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട സഞ്ജീവ് ജീവ പടിഞ്ഞാറന്‍ യു.പി.യിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്.
രണ്ടുമാസം മുന്‍പാണ് മുന്‍ എം.പി.യും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് യു.പി. പോലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പോലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ അക്രമികളാണ് അതിഖിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. കേസില്‍ മുഖ്യപ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: gangster shot dead in lucknow court uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..