മുഹമ്മദ് ആഷിഖ്, വി.വി. റയീസ്, പി. ലെനിൻ
അമ്പലവയല്‍(വയനാട്): റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പില്‍ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടിവളപ്പില്‍ റയീസ് (31), ഉള്ളൂര്‍ സ്വദേശി പടിക്കല്‍ വീട്ടില്‍ ലെനിന്‍ (35) എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം പെരുവണ്ണാമൂഴിയില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോംസ്റ്റേയിലെത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞമാസം 20-നാണ് സംഭവം നടന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പള്ളവയലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളീഡേ റിസോര്‍ട്ടിലാണ് യുവതി ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒമ്പതംഗസംഘം രാത്രി പതിനൊന്നോടെ റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു.
ഈ സമയം നാലുസ്ത്രീകളും ഹോംസ്റ്റേ നടത്തിപ്പുകാരായ രണ്ടുപേരും മുറിയെടുത്ത ഒരാളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം മൊബൈല്‍ഫോണ്‍, സ്വര്‍ണമാല, പേഴ്സ്, ടി.വി. എന്നിവ അപഹരിച്ചു. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. റിസോര്‍ട്ട് നടത്തിപ്പുകാരായ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരുവണ്ണാമൂഴി ഭാഗത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ ഞായറാഴ്ചയാണ് പോലീസ് പിടിച്ചത്. മൂവരെയും യുവതി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ നെല്ലാറച്ചാല്‍ പള്ളവയലിലുള്ള റിസോര്‍ട്ടിലെത്തിച്ച് തെളിവെടുത്തത്.
മുഖ്യപ്രതികളടക്കം ആറുപേരെക്കൂടി പിടികൂടാനുണ്ടെന്ന് ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷരീഫ് പറഞ്ഞു.
Content Highlights: gang rape in a resort in wayanad three more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..