യുവാവിനെ തട്ടിക്കൊണ്ടുപോയ ടൂറിസ്റ്റ് ഹോം പരിസരം | Photo: mathrubhumi.com
കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നാണ് കാറിലെത്തിയ സംഘം യുവാവിനെ മര്‍ദിച്ച് കൈയും കാലും കെട്ടി കാറില്‍ കൊണ്ടുപോയത്.
സ്വിഫ്റ്റ് കാറില്‍ വന്ന യുവാവിനെ മറ്റൊരു നീല കാറില്‍ വന്ന സംഘം മര്‍ദിച്ച് കൊണ്ട് പോവുകയായിരുന്നു. ആദ്യം ഒരു ബൈക്കില്‍ ഒരു യുവാവും പിന്നീട് കാറില്‍ മുണ്ടുടുത്ത യുവാവുമാണ് വന്നത്. ഇതില്‍ കാറില്‍ വന്നിറങ്ങിയ ആളെയാണ് തട്ടി കൊണ്ട് പോയത്. പുതിയ കാറിലാണ് കൊണ്ടുപോയത്.
ആറുപേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതില്‍ മൂന്ന് പേരും ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്. എന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് വിളിച്ചുപറഞ്ഞ് യുവാവ് കരയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.
യുവാവിന്റെ രണ്ട് ഫോണുകളും സംഘം കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടിലെന്ന് നടക്കാവ് പോലീസ് അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് ഹോമിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
Content Highlights: gang of six abducted young man Kozhikode tourist home premises


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..