കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനി; ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരി ബോഞ്ചി ബാബു പിടിയില്‍


അറസ്റ്റിലായ പ്രതി ബോഞ്ചി ബാബു

കൊച്ചി: കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര- ഒഡിഷ അതിര്‍ത്തിയിലെ നക്‌സല്‍ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തില്‍ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം അങ്കമാലിയില്‍ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ഒളിവില്‍ പോയ ബോഞ്ചി ബാബുവിനെ മാസങ്ങള്‍ നീണ്ട അന്വേഷത്തിനൊടുവില്‍ കേരളത്തില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവില്‍ ക്യാമ്പ് ചെയ്താണ് അറസ്റ്റ് ചെയ്തത് .

അറസ്റ്റിനിടെ സംഘര്‍ഷമുണ്ടാക്കിയ നാട്ടുകാരെ ആന്ധ്ര പോലീസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരിയാണ് പ്രതി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷാംസ്, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒ ളോണി അഗസ്റ്റിന്‍, ജീമോന്‍ ജോര്‍ജ്, ശ്യാം കുമാര്‍ പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights: gang leader of ganja traffiking to kerala arrested in andhra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented