ഫ്രൈഡ് റൈസ് സമയത്തിന് കിട്ടിയില്ല; ഹോട്ടൽ ഉടമയെയും ഭാര്യയെയും മകനെയും ആക്രമിച്ച നാലുപേർ അറസ്റ്റിൽ


ശനിയാഴ്ചയാണ് മൂന്നാർ ടൗണിലുള്ള സാഗർ ഹോട്ടലിൽ സംഭവം നടന്നത്. അഞ്ചംഗസംഘം ഹോട്ടലിലെത്തി ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. താമസിച്ചുഎന്ന കാരണത്താൽ ഹോട്ടൽ ജീവനക്കാരുമായി വഴക്ക് ഉണ്ടാകുകയും സംഘാംഗങ്ങൾ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന വാക്കത്തിഎടുത്ത് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ പിടിയിലായ പ്രതികൾ

മൂന്നാർ: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചതിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമയെയും ഭാര്യയെയും മകനെയും ആക്രമിച്ച്‌ പരിക്കേൽപ്പിച്ച അഞ്ചുപേരിൽ നാലുപേരെ മൂന്നാർ പോലീസ് അറസ്റ്റുചെയ്തു. മൂന്നാർ രാജീവ് കോളനി സ്വദേശി മണികണ്ഠൻ (33), ന്യൂ കോളനി സ്വദേശികളായ സുന്ദരമൂർത്തി (31), തോമസ് (31), ചിന്നപ്പരാജ് (34) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്തത്. അഞ്ചാം പ്രതി ജോൺ പീറ്റർ (23) കോതമംഗലം ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് മൂന്നാർ ടൗണിലുള്ള സാഗർ ഹോട്ടലിൽ സംഭവം നടന്നത്. അഞ്ചംഗസംഘം ഹോട്ടലിലെത്തി ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. താമസിച്ചുഎന്ന കാരണത്താൽ ഹോട്ടൽ ജീവനക്കാരുമായി വഴക്ക് ഉണ്ടാകുകയും സംഘാംഗങ്ങൾ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന വാക്കത്തിഎടുത്ത് ഹോട്ടൽ ഉടമ പ്രശാന്ത്(54), ഭാര്യ വിനിത (44), മകൻ സാഗർ (27) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുഎന്നാണ് കേസ്.



പരിക്കേറ്റ മൂന്നുപേരെയും ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഇൻസ്പെക്ടർ മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ പി.ഡി.മണിയൻ, ഷാഹുൽ ഹമീദ്, എ.എസ്.ഐ. ചന്ദ്രൻ, രമേശ് ആർ., നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയിൽ പ്രതികളെ ഹാജരാക്കി.

Content Highlights: gang attack in hotel for late service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented