ക്ലബിലെ ചീട്ടുകളി; മതില്‍ചാടി ഓടിയ എസ്‌ഐയ്ക്കും കിട്ടി സസ്‌പെന്‍ഷന്‍, രണ്ടുപേര്‍ക്കെതിരേ നടപടി


Screengrab: Mathrubhumi News

പത്തനംതിട്ട: കുമ്പനാട് നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനില്‍, പാലക്കാട് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. സി.പി.ഒ. അനൂപ് കൃഷ്ണന്‍ അടക്കം 12 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷത്തോളം രൂപയും ക്ലബില്‍നിന്ന് പിടിച്ചെടുത്തു.

പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനില്‍ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്.


ചൂതാട്ടത്തില്‍ പോലീസുകാര്‍ അടക്കം പങ്കെടുത്തതിനാല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പി. കോയിപ്രം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്. എസ്.ഐ. അനിലിനെതിരേ പത്തനംതിട്ട എസ്.പി.യും അനൂപ് കൃഷ്ണനെതിരേ പാലക്കാട് എസ്.പി.യുമാണ് നടപടിയെടുത്തിരിക്കുന്നത്.

Content Highlights: gambling in pathanamthitta kumbanadu national club two police officers suspended

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented