ക്ലബില്‍ പണംവെച്ച് ചീട്ടുകളി, പിടിച്ചെടുത്തത് 10 ലക്ഷം രൂപ; പോലീസുകാരന്‍ അടക്കം 11 പേര്‍ അറസ്റ്റില്‍


പണംവെച്ച് ചീട്ടുകളിച്ചതിന് പിടിയിലായ ബാബു, അഷ്റഫ്, രഘുനാഥൻ, പ്രസാദ്, റഷീദ്, ശ്രീകുമാർ, പ്രദീപ്, അനൂപ്, സിബി ആന്റണി, വിനോദ്, സുരേന്ദ്രൻ

കുമ്പനാട്(പത്തനംതിട്ട): ആഡംബരക്ലബ്ബില്‍ പണംവെച്ച് ചീട്ടുകളി നടത്തിയ പോലീസുകാരന്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന സംഘം അറസ്റ്റില്‍. ഇവരില്‍നിന്ന് 10 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍നിന്ന് ചീട്ടുകളിക്കാരെ പിടികൂടിയത്.

പാലക്കാട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സി.പി.ഒ. ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹം ഒന്‍പതാം പ്രതിയാണ്. പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി ശ്രീകുമാര്‍ (ഹരി), കുന്നന്താനം സ്വദേശി സുരേന്ദ്രന്‍ പിള്ള, ഏഴംകുളം സ്വദേശി രഘുനാഥന്‍, കോട്ടയം ജില്ലയിലെ കറുകച്ചാല്‍ സ്വദേശി പ്രദീപ്, കങ്ങഴ സ്വദേശി റഷീദ്, കോട്ടയം സ്വദേശി സിബി ആന്റണി, ആലപ്പുഴ ജില്ലയിലെ വെണ്‍മണി സ്വദേശി അഷ്റഫ്, ചെറിയനാട് സ്വദേശി പ്രസാദ്, ചെങ്ങന്നൂര്‍ സ്വദേശി ബാബു ജോണ്‍, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ ജാമ്യത്തില്‍വിട്ടു.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘവും കോയിപ്രം ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം ക്ലബ്ബിലെ അംഗങ്ങളും പണംവെച്ച് സ്ഥിരമായി ഇവിടെ ചീട്ട് കളിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. 10,13,510 രൂപയാണ് ചീട്ടുകളത്തില്‍നിന്ന് പിടിച്ചെടുത്തത്. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു കളി. സംഘത്തിലെ പ്രധാനകണ്ണിയും ഇയാളാണ്.

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ അംഗങ്ങളാണെന്നും പോലീസ് പറഞ്ഞു. പരിശോധനയ്‌ക്കെത്തിയപ്പോള്‍ ക്ലബ്ബ് പരിസരത്ത് ഒട്ടേറെ ആളുകള്‍ കൂടിനിന്നിരുന്നു. ഉള്ളിലെ രഹസ്യമുറിയിലാണ് ചീട്ടുകളികേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Content Highlights: gambling in pathanamthitta a policeman and 10 others arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented