വെള്ളിയാഴ്ചകളില്‍ ഉച്ചസമയത്ത് കടകളില്‍ മോഷണം: യുവാവ് പിടിയില്‍


1 min read
Read later
Print
Share

പി.വി. അബിൻ

കോഴിക്കോട്: വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരങ്ങളില്‍ പോകുന്നവരുടെ കടകളില്‍ക്കയറി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. മീഞ്ചന്ത പുത്തന്‍വീട്ടില്‍ പി.വി. അബിനെ(26)യാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജനുവരി 13-നാണ് കേസിനാസ്പദമായ സംഭവം. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള പി.എസ്. ഓള്‍ഡ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ജോലിക്കാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍പ്പോയ സമയംനോക്കി മതില്‍ചാടി അകത്തുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷ്ടിക്കുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് കടയിലെ സി.സി.ടി.വി. ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മോഷണത്തിനുപയോഗിച്ച വസ്ത്രങ്ങള്‍ കനോലി കനാലില്‍ ഉപേക്ഷിക്കുകയും മോഷ്ടിച്ച പണം ഉപയോഗിച്ച് മൊബൈല്‍ഫോണ്‍ വാങ്ങുകയും ചെയ്തു. പിന്നീട് നീട്ടിവളര്‍ത്തിയ മുടി മൊട്ടയടിച്ച് പോലീസിനെ കമ്പളിപ്പിച്ച് നടക്കുകയായിരുന്നു. സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് നടക്കാവ് പോലീസ് പ്രതിയെ പിടികൂടിയത്.

നഗരങ്ങളില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചസമയത്ത് പ്രാര്‍ഥനയ്ക്കുവേണ്ടി പള്ളികളില്‍ പോകുന്ന ആളുകളുടെ കടകള്‍ നിരീക്ഷിച്ച് ആളുകളില്ലെന്ന് ഉറപ്പുവരുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുകയാണ് രീതി.

ലഹരി ഉപയോഗത്തിനാണ് മോഷണം നടത്തുന്ന തുക ചെലവഴിക്കുന്നതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാല് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നടക്കാവ് പോലീസ് സബ് ഇന്‍സ്‌പെക്ടറായ എസ്.ബി. കൈലാസ് നാഥ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, ലെനീഷ്, ജിത്തു, ബബിത്ത് കുറുമണ്ണില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്.

Content Highlights: Friday theft in shops-young man is under arrest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented