അഭിനയ
ചെന്നൈ : പ്രണയം നടിച്ച് വിവാഹം കഴിച്ച് ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. താംബരം രംഗനാഥപുരത്തെ നടരാജന്റെ പണവും ആഭരണവുമാണ് കവർന്നത്. പ്രണയം നടിച്ച് വിവാഹം കഴിച്ച് അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുമ്പാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്. ഓഗസ്റ്റിൽ വിവാഹിതരായി.
ഒക്ടോബർ 19-നാണ് അഭിനയയെ കാണാതാവുന്നത്. വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അവർ മുങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടരാജൻ താംബരം പോലീസിൽ പരാതി നൽകി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റുചെയ്യുകയായിരുന്നു.
നാലുപവൻ ആഭരണം പിടിച്ചെടുത്തു. അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
2011-ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ പത്തുദിവസത്തിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്. ജോലിക്കായി പലയിടത്തും തങ്ങുമ്പോൾ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പോലീസ് പറഞ്ഞു.
അഭിനയയുടെപേരിൽ 32 സിം കാർഡുകൾ ഉള്ളതായും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ പലരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
Content Highlights: fraudster escaped With her husband's jewelery and money
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..