പ്രതീകാത്മക ചിത്രം | Mathrubhumi archives
നന്മണ്ട: എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി മുങ്ങിയ പ്രതി നന്മണ്ടയിലെ ആറുപേരില്‍നിന്നായി കൈക്കലാക്കിയത് 12 ലക്ഷം രൂപ. നന്മണ്ട സ്വദേശിയായ പ്രതി ഷിഞ്ചു ബുധനാഴ്ച രാത്രിയാണ് പോലീസ് പിടിയിലായത്.
നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം കൊടുത്തതെന്ന് പരാതിക്കാര്‍ പറയുന്നു. ഇയാളുടെ സംസാരത്തിലും പ്രവൃത്തിയിലും പന്തിക്കേടൊന്നും തോന്നിയില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായതുകൊണ്ടാണ് വിശ്വസിച്ച് പണം നല്‍കിയതെന്നുമാണ് ഇവര്‍ പറയുന്നത്. ഭാര്യയുടെ ആഭരണങ്ങള്‍ പണയംവെച്ചും പലിശയ്ക്ക് പണം വാങ്ങിയുമൊക്കയാണ് ഇവര്‍ പണം കണ്ടെത്തിയത്. രണ്ടുവര്‍ഷംമുമ്പ് എടുത്ത ലോണിന്റെ പലിശ അടച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇവര്‍.
2020-ലാണ് രണ്ടുലക്ഷം രൂപവീതം ആറുപേര്‍ ഷിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. ആവര്‍ഷം ഒക്ടോബര്‍ 11-ന് ജോലിയില്‍ പ്രവേശിക്കാമെന്ന് പറഞ്ഞായിരുന്നു പ്രതി ഇവരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ തലേദിവസം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. ഫോണില്‍ കിട്ടാതായപ്പോള്‍ തൃശ്ശൂരില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ പരാതിക്കാര്‍ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. വിദേശത്ത് പോയെന്നായിരുന്നു അയല്‍വാസികള്‍ പറഞ്ഞത്. അതിനുശേഷമാണ് ഇരകള്‍ പോലീസില്‍ പരാതി നല്‍കിയത്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..