പ്രവീൺ റാണ
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ സര്‍വകലാശാലയുടെ പേരിലും തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടു. 'ലൈഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി' എന്ന പേരില്‍ പുതിയ സര്‍വകലാശാല തുടങ്ങാന്‍ സര്‍ക്കാരിനെ സമീപിച്ചെന്നായിരുന്നു പ്രവീണ്‍ റാണയുടെ അവകാശവാദം. സര്‍വകലാശാല ആരംഭിക്കാനുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കിയതായും ഇയാള്‍ നേരത്തെ അറിയിച്ചിരുന്നു.
'ജീവിതമെന്ന ചിട്ടയായ പ്രവര്‍ത്തനത്തിന് ലോകത്ത് ഒരു യൂണിവേഴ്സിറ്റി ഇല്ല. ആ അപര്യാപ്തത ഇവിടെ തീരുകയാണ്. യൂണിവേഴ്സിറ്റിക്കുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് നല്കി. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ക്കും ഇക്കാര്യം മെയില്‍ ചെയ്തു. ലൈഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി വളരെ അത്യാവശ്യമാണ്. ജീവിത വൈദ്യശാസ്ത്ര സര്‍വകലാശാല എന്ന് ഇതിനെ വിളിക്കാം' - മാസങ്ങള്‍ക്ക് മുമ്പ് പ്രവീണ്‍ റാണ പത്രസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെയായിരുന്നു.
അതിനിടെ, സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ തട്ടിയെടുത്ത കോടികള്‍ അത്യാഡംബരജീവിതം നയിക്കാനായാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സിനിമാസെറ്റുകളെ വെല്ലുന്നരീതിയിലുള്ള വേദിയിലാണ് പ്രവീണിന്റെ വിവാഹചടങ്ങുകള്‍ നടന്നത്. മാത്രമല്ല, വിവാഹ ആല്‍ബത്തിനായി മാത്രം 12 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഈട്ടിത്തടിയില്‍ തീര്‍ത്ത വിവാഹ ആല്‍ബം കൈമാറുന്നതിന് പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. സിനിമാ താരങ്ങളെയും ഈ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു.
തൃശ്ശൂര്‍ കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീണ്‍ റാണയ്ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസം ഇയാളെ പിടികൂടാനായി പോലീസ് സംഘം കൊച്ചിയിലെ ഫ്ളാറ്റിലെത്തിയെങ്കിലും പോലീസിനെ കബളിപ്പിച്ച് പ്രവീണ്‍ മുങ്ങുകയായിരുന്നു. അതേസമയം, പോലീസില്‍നിന്ന് പ്രതിക്ക് വിവരങ്ങള്‍ ചോരുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. വിരമിച്ച പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രവീണ്‍ റാണ തന്റെ കമ്പനിയില്‍ നിയമിച്ചിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിക്ക് സേനയില്‍നിന്ന് തന്നെ വിവരങ്ങള്‍ ചോരുന്നുവെന്ന സംശയവും വര്‍ധിക്കുന്നത്.
Content Highlights: fraud case accused praveen rana life medical university and marriage album
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..