നാലുകോടി രൂപ തിരികെ നല്‍കിയില്ലെന്ന കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടി


ഷമ്മി പ്രഭാകര്‍/മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കോടതി കണ്ടുകെട്ടി. ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

കടം വാങ്ങിയ നാലുകോടി രൂപ മോന്‍സണ്‍ മാവുങ്കല്‍ തിരികെ നല്‍കിയില്ലെന്ന പരാതിയുമായാണ് ശ്രീവത്സം ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. മോന്‍സന്റെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. നടപടിയുടെ ഭാഗമായി കോടതി ഉദ്യോഗസ്ഥരെത്തി വീട്ടില്‍ നോട്ടീസ് പതിക്കുകയും ചെയ്തു.




Content Highlights: fraud case accused monson mavunkal house attached by court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented