പിടിയിലായ നിസ, വിഷ്ണു, ശ്യാംകുമാർ, ഗുരുലാൽ എന്നിവർ
ചവറ:ആഡംബരവാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ ചവറ പോലീസ് പിടികൂടി. വള്ളിക്കാവ് ആദിശ്ശേരിയില് ശ്യാംകുമാര്‍ (33), കാട്ടില്‍ക്കടവ് ആദിനാട് തെക്ക് പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (26), കൊറകാലശ്ശേരില് വിഷ്ണു (26), പള്ളിമണ്‍ വട്ടവിള കോളനി കരിങ്ങോട്ട് കിഴക്കതില്‍ നിസ (25) എന്നിവരെയാണ് പിടികൂടിയത്.
പോലീസ് പറയുന്നത്: നീണ്ടകര പുത്തന്‍തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെക്കാന്‍ ഇവര്‍ വിലകൂടിയ ആഡംബരക്കാറില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് എ.എം.സി. ജങ്ഷനിലുള്ള സ്ഥാപനത്തില്‍ രണ്ടുവള പണയംവെച്ച് 64,000 രൂപയും പിന്നീട് സമീപത്തെ മറ്റൊരു സ്ഥാപനത്തിലെത്തി രണ്ടുവള പണയംവെച്ച് 58,800 രൂപയും വാങ്ങി. വീണ്ടും തൊട്ടടുത്ത പണമിടപാട് സ്ഥാപനത്തില്‍ കയറി രണ്ടുവള പണയംവെച്ച് 60,000 രൂപ വാങ്ങി. ഇതിനിടയില്‍ ഒരു സ്ഥാപനമുടമയ്ക്ക് സ്വര്‍ണത്തില്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച വാഹനവും സംഘത്തെയും പിടികൂടി. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു മുക്കുപണ്ടങ്ങള്‍. പണയംെവച്ച ആഭരണങ്ങള്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് അറിയുന്നത്. സമാനരീതിയില്‍ മറ്റു ജില്ലകളിലും ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
എസ്.എച്ച്.ഒ. യു.പി.വിപിന്‍കുമാര്‍, എസ്.ഐ.മാരായ നൗഫല്‍, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Content Highlights: fraud case accused arrested in chavara kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..