നാലുവയസ്സുകാരനെ മടല്‍ കൊണ്ട് തല്ലി, ജനനേന്ദ്രിയത്തിനും പരിക്ക്; അമ്മയുടെ സുഹൃത്ത് പിടിയില്‍


രാത്രി പനിമൂലം കുട്ടി കരഞ്ഞപ്പോള്‍ ഉറക്കം തടസ്സപ്പെട്ടതില്‍ പ്രകോപിതനായാണ് മര്‍ദിച്ചതെന്ന് പറയുന്നു.

നൗഫൽ

കേച്ചേരി(തൃശ്ശൂര്‍): നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ ചൂലൂര്‍ അരിപ്പുറം വീട്ടില്‍ നൗഫല്‍ എന്ന പ്രസാദാണ് (29) അറസ്റ്റിലായത്. കേച്ചേരിക്കടുത്ത് തൂവാനൂരിലാണ് സംഭവം.

രാത്രി പനിമൂലം കുട്ടി കരഞ്ഞപ്പോള്‍ ഉറക്കം തടസ്സപ്പെട്ടതില്‍ പ്രകോപിതനായാണ് മര്‍ദിച്ചതെന്ന് പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ ശരീരം മുഴുവന്‍ മടല്‍ ഉപയോഗിച്ച് തല്ലി. ജനനേന്ദ്രിയത്തിനും പരിക്കേറ്റിട്ടുണ്ട്. ബസ് തൊഴിലാളിയായ ഇയാള്‍ രാവിലെ ജോലിക്ക് പോയപ്പോള്‍ അമ്മ കുട്ടിയെയുംകൂട്ടി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

വിവരമറിഞ്ഞെത്തിയ കുന്നംകുളം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉച്ചയോടെ പ്രതിയെ കേച്ചേരിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശിശുരോഗചികിത്സാവിഭാഗത്തില്‍ പ്രത്യേക നിരീക്ഷണത്തിലാണ് ഇപ്പോള്‍ കുട്ടി. കുട്ടിയുടെ അമ്മ പാലക്കാട് സ്വദേശിയാണ്. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ ഇവര്‍ സാമൂഹികമാധ്യമത്തിലൂടെ രണ്ടുമാസംമുമ്പാണ് നൗഫലിനെ പരിചയപ്പെട്ടത്.

Content Highlights: four year old boy brutally attacked by his mother's friend in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented