കഞ്ചാവുമായി യുവതികള്‍ ഉള്‍പ്പെടെ 4പേര്‍ പിടിയില്‍;മദ്യപിച്ചെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചു


പ്രതീകാത്മകചിത്രം | Photo : AFP

അടൂര്‍: ഫ്‌ലാറ്റില്‍നിന്ന് കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍െപ്പടെ നാലുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധന നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയെന്നാരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥനെ ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.

താമരക്കുളം ചാവടി കാഞ്ഞിരവിള അന്‍സില മന്‍സില്‍ എ.അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി ഷൈന്‍(27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരെയാണ് അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്‌ലാറ്റില്‍നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് മുറികളില്‍നിന്നായി 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് സി.ഐ. കെ.പി.മോഹനന്‍, ഇന്‍സ്‌പെക്ടര്‍ ബിജു എം.ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ.രാജീവ്, മാത്യു ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ്, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.

പരിശോധനയ്ക്കിടെ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അഹമ്മദ് ഫ്‌ലാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയതിനെ തുര്‍ന്ന് വാക്കേറ്റമുണ്ടായി. ഇയാള്‍ മദ്യപിച്ചെന്നാരോപിച്ച് ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് യുവാക്കള്‍ സംഘം ചേര്‍ന്ന് എക്‌സൈസ് സംഘത്തെ തടഞ്ഞുെവച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ പോലീസ് ഹുസൈന്‍ അഹമ്മദിനെ അവിടെനിന്ന് മാറ്റി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

മദ്യപിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരേ അടൂര്‍ പോലീസ് കേസെടുത്തു. എന്നാല്‍, ഹുസൈന്‍ അഹമ്മദ് വ്യാഴാഴ്ച ജോലിയില്‍ ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Content Highlights: four people including young women were arrested with ganja

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented